ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് രാത്രി ഒന്‍പത് മണിയ്ക്ക് നടക്കും.
പൊതുജനാരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവ സയുക്തമായാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിക്കുക. ഖത്തര്‍ ടി.വിയില്‍ വാര്‍ത്താസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്യും.
രാജ്യത്ത് അടിയന്തിരമായി സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചും മറ്റുമുള്ള നിര്‍ണായക തീരുമാനം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. കൊവിഡ് വ്യാപനം തുടര്‍ന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് കഴിഞ്ഞ പത്രസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചിരുന്നു.
വ്യവസായ മേഖലയിലുള്‍പ്പെടെ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നുള്ള ആശങ്കകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം നിര്‍ണായകമായ തീരുമാനം ഈ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടാകും. അതേസമയം, ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പകര്‍ച്ചവ്യാധി തടയുന്നതിനായി സഹകരിക്കണമെന്ന് എച്ച്.എം.സി അധികൃതര്‍ അറിയിച്ചു. ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നേരിടാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ടെന്ന് എച്ച്.എം.സിയുടെ ഇന്റേണല്‍ മെഡിസിന് വിഭാഗം ചെയര്മാന് ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക