News Desk

2021-02-04 11:09:46 am IST
ദോഹ: ഖത്തറിലെ പുതിയ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്തയാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ പിടികൂടുന്നതിനായി റോഡുകളിലും പരിസരങ്ങളിലും പൊലീസ് പട്രോളിങ് വര്‍ധിപ്പിക്കും. മുന്‍കരുതല്‍ നടപടികള്‍ ഇതുവരെ ലംഘിച്ചവരുടെ എണ്ണം 14513 ആയിരിക്കുകയാണ്. അടുത്ത ഞായറാഴ്ച മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും ബ്രിഗേഡിയര്‍ അബ്ദുല്ല പറഞ്ഞു.  

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മാത്രം കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പതിനായിരത്തോളം പേരെയാണ് പിടികൂടിയത്. ഈ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് നിയമനടപടികള്‍ ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പാലാണ് മന്ത്രാലയമെന്നാണ് അബ്ദുല്ല ഖലീഫ അല്‍ മുഫ്തയുടെ അറിയിപ്പില്‍ വ്യക്തമാകുന്നത്. രാജ്യത്തെ കൊവിഡിന്റെ പുതിയ സാഹചര്യത്തിലെ നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ചേര്‍ന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇൗ വിവരം അറിയിച്ചത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top