News Desk

2021-03-10 09:54:25 pm IST
ദോഹ: കൊവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഇന്ന് ദോഹ സമയം രാത്രി ഒന്‍പത് മണിക്ക് പത്രസമ്മേളനം നടത്തും. ഖത്തര്‍ ടിവിയിലും അല്‍ റയ്യാന്‍ ചാനലിലും ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

കൊവിഡ് കേസുകളും നിയമ ലംഘനങ്ങളും ഖത്തറില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടപ്പാക്കേണ്ട ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളായിരിക്കും പത്രസമ്മേളനത്തിലൂടെ മന്ത്രാലയം പ്രഖ്യാപിക്കുകയെന്നാണ് സൂചന. 

അതേസമയം, ഖത്തറിലേക്കുള്ള യാത്ര, ക്വാറന്റൈന്‍, പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ അയവ് വരുത്തണോ വേണ്ടയോ തുടങ്ങി നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.            



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top