News Desk

2021-05-30 05:58:35 pm IST
റിയാദ്: സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗ് പുനരാരംഭിക്കുന്നതായി ഡല്‍ഹിയിലെ സൗദി കോണ്‍സുലേറ്റ്. മെഡിക്കല്‍ പ്രൊഫഷണല്‍സുകള്‍ക്കുള്ള വിസ സ്റ്റാമ്പിംഗും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമാണ് പുനരാരംഭിക്കുന്നത്. ട്രാവല്‍ ഡേ.ഇന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എന്നാല്‍ നിയന്ത്രണങ്ങളോടു കൂടിയായിരിക്കും വിസാ സ്റ്റാമ്പിംഗ് സേവനം ലഭ്യമാവുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ദിവസവും 10 പാസ്‌പോര്‍ട്ടുകള്‍ മാത്രമെ ഓരോ ഏജന്‍സികളില്‍ നിന്നും സ്വീകരിക്കാനാണ് സാധ്യത. 

അതേസമയം, മുംബൈ സൗദി കോണ്‍സുലേറ്റ് മെയ് 31 മുതല്‍ എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിംഗ് ആരംഭിക്കും. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഡിപ്ലോമാറ്റുകള്‍, അവരുടെ കുടുംബം, സൗദി പൗരന്മാര്‍ എന്നിവര്‍ക്ക് മാത്രമെ സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് അനുമതിയുള്ളു. മറ്റു യാത്രക്കാര്‍ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമെ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top