News Desk

2022-09-24 06:24:32 pm IST
ഷാര്‍ജ: യു.എ.ഇ.യിൽ ഷാര്‍ജ വിമാനത്താവളത്തിന് സമീപം അൽ റിഫ മേഖലയിലായി  മൃതദേഹങ്ങളുടെ എംബാമിങ്ങിന് സൗകര്യമൊരുക്കുന്നു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഒക്ടോബര്‍ പകുതിയോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാര്‍ജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ തുടങ്ങി യു.എ.ഇ.യുടെ വടക്കൻ എമിറേറ്റുകളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഷാര്‍ജയിലെ എംബാമിങ് കേന്ദ്രം തുറക്കുന്നതോടെ കഴിയും. കൂടാതെ രാജ്യത്തെ മറ്റ് എംബാമിങ് സെന്ററുകളിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഇവിടെയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

ദുബൈ, അബുദാബി, അല്‍ ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് നിലവില്‍ എംബാമിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിൽ ദുബൈയിലുള്ള എംബാമിങ് കേന്ദ്രം വഴി നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് ഷാർജ വിമാനത്താവളത്തിലൂടെ മൃതദേഹം കൊണ്ടുപോവുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top