2019-09-03 04:07:09pm IST

ഖത്തറിലെ അൽ മജ്ദ് റോഡിൽ നിന്നും ഉം സലാൽ റോഡിലേക്ക് പുതിയ പ്രവേശന കവാടം നിര്മിച്ചതായി പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ അറിയിച്ചു. ഖത്തറിലെ വാഹനയാത്രക്കാർക്ക് ഏറെ സുഖകരമായ സംവിധാനമാണ് പുതിയതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അൽ മസ്രൂയയിൽ നിന്നും 900 മീറ്റർ മാറിയാണ് ഉം സലാലിലേക് പ്രവേശിക്കാൻ പ്രത്യേക പ്രവേശന കവാടം അഷ്‌ഗാൽ അധികൃതർ പണി തീർത്തിരിക്കുന്നത്.

നിലവിൽ ഹൈവേയിലെ തിരക്കൊഴിവാക്കി ഉം സലാലിലേക്ക് പ്രവേശിക്കാൻ പ്രത്യേക കവാടം വഴിയൊരുക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. 

Top