News Desk

2021-03-08 05:57:37 pm IST
മസ്‌കത്ത്: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട സിവില്‍ സര്‍വീസ് നിയമത്തിന്റെ എക്സിക്യൂട്ടീവ് വകുപ്പില്‍ ഭേദഗതി വരുത്തി ഒമാന്‍. സര്‍ക്കാര്‍ മേഖലയില്‍ സ്ഥിരം തൊഴില്‍ കരാറുള്ള പത്ത് വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ക്കാണ് ഭേദഗതി ബാധകമാവുക. പുതിയ ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. ഒമാന്‍ തൊഴില്‍ വകുപ്പ്മന്ത്രി ഡോ.മഹദ് ബിന്‍ സഈദ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഘട്ടത്തില്‍ സര്‍വീസിന്റെ ഓരോ വര്‍ഷത്തെ ഒരു മാസത്തെ ശമ്പളത്തിന്റെ തുക സേവനാന്തര ആനുകൂല്യം ആയി ലഭിക്കും. എ മുതല്‍ ആറ് വരെയുള്ള ഗ്രേഡിലുള്ളവര്‍ക്ക് പരമാവധി പത്ത് മാസത്തെയും ഏഴ് മുതല്‍ 14 വരെയുള്ള ഗ്രേഡുകാര്‍ക്ക് 12 മാസത്തെയും വേതനമാണ് സേവനാന്തര ആനുകൂല്യമായി ലഭിക്കുക. പ്രവാസി തൊഴിലാളിക്ക് അവസാനമായി ലഭിച്ച വേതനമാണ് ആനുകൂല്ല്യത്തിന് അടിസ്ഥാനമാക്കുക.

ഈ തുക 12,000 ഒമാനി റിയാലിനേക്കാള്‍ കൂടില്ല. സര്‍വീസ് കാലാവധി അഞ്ച് വര്‍ഷത്തേക്കാള്‍ കുറവാണെങ്കില്‍ സേവനാന്തര ആനുകൂല്യം ലഭിക്കില്ല. ജീവനക്കാരന്റെ മരണമോ ശാരീരിക ക്ഷമതയില്ലായ്മയോ ആണെങ്കില്‍ ഈ സര്‍വീസ് വ്യവസ്ഥയില്ലാതെ സേവനാന്തര ആനുകൂല്യം ലഭിക്കും. സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയാണെങ്കിലോ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയാണെങ്കിലോ ഗ്രാന്റ് ലഭിക്കില്ല. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top