News Desk

2021-05-25 06:21:28 pm IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കൊവിഡ് ബാധിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാവും പുതിയ മാര്‍ഗനിര്‍ദേശം ബാധകമാവുക. 

10-ല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സമ്മതിക്കില്ല. ഇവരെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റും.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കൊവിഡ് പരിശോധനയും നടത്തും. പരിശോധനയില്‍ രോഗബാധ കണ്ടെത്തിയാല്‍ ഇവരെ സര്‍ക്കാര്‍ ക്വാറന്റന്‍ സെന്ററിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.

കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മലപ്പുറം ജില്ലയില്‍ കൊവിഡ്ബാധ കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top