മസ്കറ്റ്: മാര്‍ച്ച് 29 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഒമാനിലെത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് വേണ്ടിയുളള ഹോട്ടല്‍ ബുക്കിങ്ങുകള്‍ സഹാല പ്ലാറ്റ്ഫോം വഴി നടത്തണമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സി.എ.എ ഇന്ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ സഹാല പ്ലാറ്റ്ഫോം വഴി യാത്രക്കാര്‍ ബുക്കിങ്ങ് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് വിമാനക്കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് സി.എ.എ സര്‍ക്കുലറില്‍ പറഞ്ഞു. അതേസമയം, വിവിധ വിഭാഗങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് ഇളവുകള്‍ നല്‍കിയത് അതുപോലെ തുടരുമെന്നും സി.എ.എ വ്യക്തമാക്കി.
സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിലീഫ് ആന്റ് ഷെല്‍ട്ടര്‍ വിഭാഗത്തിന് കീഴിലാണ് സഹാല പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്. ഇ-മുഷിരിഫ് വെബ്സൈറ്റില്‍ (httpsi/covid19.emushrifom) യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ഹോട്ടല്‍ ബുക്കിങ്ങിനുളള ഓപ്ഷന് ലഭിക്കുക.