News Desk

2021-05-26 08:49:37 pm IST
മസ്‌കത്ത്: ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് മുന്‍കൂര്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ട സമയപരിധിയില്‍ മാറ്റം വരുത്തി സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

എട്ട് മണിക്കൂറില്‍ കുറയാത്ത ട്രാന്‍സിറ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ദീര്‍ഘ വിമാന യാത്രക്കാര്‍ക്ക് മുന്‍കൂര്‍ പി.സി.ആര്‍ പരിശോധന ഇനി 92 മണിക്കൂറിനിടയില്‍ ചെയ്താല്‍ മതിയാകും.

ദൈര്‍ഘ്യം കുറഞ്ഞ മറ്റ് യാത്രക്കാര്‍ക്ക് 72 മണിക്കൂറിനിടയില്‍ പി.സി.ആര്‍ പരിശോധന നടത്തണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലറില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top