2021-06-06 11:33:04 am IST
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ ഇടപാടുമായി  ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.  9.80 കോടി രൂപ ധര്‍മ്മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചതെന്നാണ്  അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതില്‍ 6.30 കോടി രൂപ തൃശ്ശൂരില്‍ ഏല്‍പ്പിച്ചു. ബാക്കി തുകയുമായി പോകുന്നവഴിയാണ് കവര്‍ച്ച നടന്നതെന്നാണ് പുറത്തു വരുന്ന വിവരം.

പ്രതി ധര്‍മരാജന്‍ നേരത്തെയും കുഴല്‍പ്പണം കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കവര്‍ച്ചാ കേസിന് പുറമെ പണം എവിടെ നിന്ന് വന്നു, എങ്ങനെ എത്തിച്ചു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുന്നതിനിടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

കുഴല്‍പ്പണ കവര്‍ച്ച നടക്കുന്നത് ഏപ്രില്‍ മാസം മൂന്നാം തീയതിയാണ്. അപ്രില്‍ രണ്ടിന് ഝര്‍മ്മരാജനും സംഘവും തൃശ്ശൂരിലെത്തുമ്പോള്‍ 9.80 കോടി രൂപ അവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. രണ്ടു കോടി രൂപ തൃശ്ശൂര്‍ മണ്ഡലത്തിന് വേമ്ടി മാത്രം നല്‍കിയെന്നും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. 

അതേസമയം, കൊടകര കുഴല്‍പ്പണക്കവര്‍ച്ചാ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും അന്വേഷണം നീങ്ങിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കും. 

കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഇന്നലെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയില്‍ ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കെ. സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴിനല്‍കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top