Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

സൗദിയില്‍ തൊഴിലിടങ്ങളിലെ ജീവനക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് പുതിയ നിയമാവലി പ്രസിദ്ധീകരിച്ചു. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിലാളികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ട് പുതിയ നിയമാവലി പ്രസിദ്ധീകരിച്ചത്.

വിവേചനം, ശാരീരിക, മാനസിക, ലൈംഗിക ചൂഷണം, ഭീഷണി, എന്നിവ തടയുക, തൊഴിലാളികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമാവലി തയ്യാറാക്കിട്ടുള്ളത്.

തൊഴില്‍ സാമൂഹിക വികസന മന്ത്രി എഞ്ചിനിയര്‍ അഹ്മദ് അല്‍റാജി അംഗീകരിച്ച പുതിയ തൊഴില്‍ നിയമം മുഹറം ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. തൊഴില്‍ നിയമം ബാധകമായ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമാവലിയും ബാധകമായിരിക്കും.

തൊഴിലാളിയോടുള്ള തൊഴിലുടമയുടെ പെരുമാറ്റം, തൊഴിലുടമയോടുള്ള തൊഴിലാളിയുടെ പെരുമാറ്റം, സഹ തൊഴിലാളികളോടുള്ള പരസ്പര പെരുമാറ്റം, തൊഴില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളോടുള്ള തൊഴിലാളികളുടെയും തൊഴിലുടമയുടെയും പെരുമാറ്റം എന്നിവ പുതിയ നിയമാവലിയുടെ പരിധിയില്‍ ഉള്‍പ്പെടും.

തൊഴിലാളികള്‍ക്ക് തങ്ങള്‍ക്കെതിരായ നിയമലംഘനങ്ങള്‍ ഉന്നയിക്കുന്നതിന് സ്ഥാപനങ്ങളില്‍ പൊതു സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിയമം അനുശാസിക്കുന്നു. ഉടമക്കെതിരായ പരാതികള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കാണ് നല്‍കേണ്ടത്.

Top