News Desk

2021-03-11 08:02:02 pm IST

ദുബൈ: അടുത്ത വര്‍ഷം മുതല്‍ യു.എ.ഇ സ്‌കൂളുകളിലെ മുഴുവന്‍ പ്രൊഫഷനല്‍ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. നേരത്തേ അധ്യാപകര്‍ക്കു മാത്രം നിര്‍ബന്ധമായിരുന്ന എജ്യുക്കേഷനല്‍ പ്രൊഫഷന്‍സ് ലൈസന്‍ഷര്‍ പദ്ധതി മുഴുവന്‍ ജീവനക്കാര്‍ക്കും ബാധമാക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൊഫഷനല്‍ ലൈസന്‍സിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ റൗദ അല്‍ മറാര്‍ അറിയിച്ചു.

അധ്യാപന ശാസ്ത്രം, കൈകാര്യം ചെയ്യുന്ന സ്‌പെഷ്യലൈസ്ഡ് വിഷയം എന്നിവയുമായി ബന്ധപ്പെട്ട രണ്ടു ടെസ്റ്റുകള്‍ പാസ്സാകുന്നവര്‍ക്കാണ് ലൈസന്‍സ് ലഭിക്കുക. പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും ഈ പരീക്ഷ പാസാകേണ്ടി വരും. 

രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും നിയമം ബാധകമാവുമെന്നും അല്‍ മറാര്‍ അറിയിച്ചു. യു.എ.ഇയിലെ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി ഇത് മാറുമെന്നും അവര്‍ വ്യക്തമാക്കി.

വിദ്യഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം എജുക്കേഷനല്‍ പ്രൊഫഷന്‍സ് ലൈസന്‍ഷര്‍ സംവിധാനം കൊണ്ടു വന്നത്. ഇതുവഴി മികച്ച അധ്യാപകരെ തെരഞ്ഞെടുക്കാന്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് സാധിക്കും. അതുവഴി മികച്ച തലമുറയെ സൃഷ്ടിക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top