News Desk

2021-02-17 10:16:01 pm IST
ദോഹ: ദോഹ മെട്രോ ശൃംഖലയിലേക്ക് പുതിയ മെട്രോലിങ്ക് റൂട്ട് കൂടി ഉള്‍പ്പെടുത്തി അധികൃതര്‍. എം.316 റൂട്ട് എച്ച്.ഐ.എ മിഡ്ഫീല്‍ഡ് ഏരിയയെ ഗോള്‍ഡ് ലൈനിലെ റാസ് അബൂദ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു. 

ദോഹ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് രണ്ട് മുതല്‍ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഖത്തര്‍ റെയിയില്‍വെയില്‍ എത്തിപ്പെടുന്നതിനുള്ള സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയ സംവിധാനമാണ് മെട്രോലിങ്ക് ബസുകള്‍. 

എച്ച്.ഐ.എ മിഡ്ഫീല്‍ഡിനുള്ളില്‍ അഞ്ച് മെട്രോലിങ്ക് ബസ് സ്റ്റോപ്പുകള്‍ ലഭ്യമാണ്. ഖത്തര്‍ ഡ്യൂട്ടി ഫ്രീ വെയര്‍ ഹൗസ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങര്‍ വെസ്റ്റ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹംഗര്‍ ഈസ്റ്റ്, ക്യു.എ.സി.സി / കാര്‍ഗോ / ക്യു.ആര്‍.ഒ.സി, എഫ്.എം.എഫ് എന്നിവയാണ് സ്റ്റോപ്പുകള്‍. 

ബസ് ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ 06:00 മുതല്‍ 23:00 വരെയും അവസാന ബസ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ 23:59 നും പുറപ്പെടും. ദോഹ മെട്രോ വെബ്സൈറ്റ് പ്രകാരം വെള്ളിയാഴ്ച ആദ്യത്തെ ബസ് 14:00 മണിയ്ക്കായിരിക്കും.റൂട്ട് മാപ്പ്: https://www.qr.com.qa/media/GoldLine/M316.pdf 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

 
Top