News Desk

2021-04-01 06:25:50 pm IST
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളിലെ പുതിയ പാര്‍ക്കിംഗ് ഫീസ് വ്യവസ്ഥ ജനങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം. തീരുമാനത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ജനങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. 

ഹമദ് ആശുപത്രി അധികൃതര്‍ ആദ്യം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് സൗജന്യവും പിന്നീട് പ്രതിമണിക്കൂറുകള്‍ക്കു ഫീസ് ഈടാക്കാനാണ് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയത്. 

ഈ തീരുമാനം ജനോപകാരപ്രദവുമാണെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ വിലയിരുത്തിയത്. ഹമദ് ആശുപത്രി പരിസരങ്ങളില്‍ മണിക്കൂറുകള്‍ വാഹനങ്ങള്‍ വെറുതെ നിര്‍ത്തിയിടുന്ന ചിലരുടെ നടപടികള്‍ക്ക് ഈ തീരുമാനം കൊണ്ട് അവസാനമാവുമെന്ന് ചിലര്‍ വാദിക്കുന്നു. 

ഹമദ് പ്രദേശങ്ങളിലെ പല അനധികൃത പാര്‍ക്കിങ്ങുകളും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അധികൃതരുടെ പുതിയ തീരുമാനം മൂലം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ പറഞ്ഞു. 

അതെസമയം, രാജ്യത്തെ പല ഹോട്ടല്‍ സമുച്ചയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും ജനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുമ്പോള്‍ അത്യാവശ്യ സേവനത്തിനുള്ള ഹമദ് ആശുപത്രികളില്‍ ഈ വിധം പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് ജനങ്ങളെ വലക്കുമെന്ന് മറുവിഭാഗം അവകാശപ്പെടുന്നു. 

ഹമദ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ ഈ തീരുമാനം സാധാരണക്കാരന് പ്രതികൂലമാവുമെന്നും തീരുമാനത്തെ പ്രതികൂലിക്കുന്നവര്‍ അവകാശപ്പെടുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top