News Desk

2021-03-07 04:29:15 pm IST
ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല കാംപസ് ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങും. പുനെ സാവിത്രി ഭായ് ഭുലെ യൂണിവേഴ്‌സിറ്റിയുടെ കാംപസാണ് ഖത്തറിലെ ബര്‍വയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളാണ് കാംപസിലുണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ.ഖാലിദ് അബ്ധുള്ള അല്‍ അലി ദ പെനിന്‍സുലയോട് പറഞ്ഞു. 

ഓരോ വര്‍ഷവും മുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കും. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആരംഭിക്കേണ്ടിയിരുന്നതായിരുന്ന കാംപസ് കൊവിഡ് സാഹചര്യത്തില്‍ നീണ്ടുപോകുകയായിരുന്നു.

അബൂഹമൂറിലെ ബര്‍വയില്‍ സജ്ജമാക്കിയ കാംപസ് കെട്ടിടം അടുത്തയാഴ്ച്ച വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം സന്ദര്‍ശിക്കും. ഇത് കൂടാതെ മറ്റ് മൂന്ന് സ്വകാര്യ യൂണിവേഴ്‌സിറ്റി കാംപസുകള്‍ കൂടി ഉടന്‍ രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുമെന്നും ഡോ ഖാലിദ് അബ്ധുള്ള അല്‍ അലി പറഞ്ഞു


ഫോട്ടോ കടപ്പാട്: ദ പെനിന്‍സുല


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top