Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ദോ​​​ഹ:ഖത്തറിൽ ചെക്ക് മടങ്ങിയാൽ ഒ​​രു  വ​​ർ​​ഷ​​ത്തെ ചെ​​ക്കി​​ട​​പാ​​ട്​ ത​​ട​​സ്സ​​പ്പെ​​ടും. ചെ​​ക്ക്​ കേ​​സു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ത്തു​​ന്ന ക​​മ്പ​​നി​​ക​​ളു​​ടെ​യും വ്യ​​ക്​​​തി​​ക​​ളു​ടെ​യും ഒ​​രു  വ​​ർ​​ഷ​​ത്തെ ചെ​​ക്കി​​ട​​പാ​​ട്​ ത​​ട​​സ്സ​​പ്പെ​​ടുമെന്ന് അധികൃതർ അറിയിച്ചു.


പീ​​​ന​​​ൽ കോ​​​ഡി​​​ൽ പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന ചെ​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ  ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്കോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ൽ കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കോ  ചെ​​​ക്കു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സൗ​​​ക​​​ര്യം പി​​​ൻ​​​വ​​​ലി​​​ക്ക​​​പ്പെ​​​ടു​​​മെ​​​ന്ന് സു​​​പ്രീം ജു​​​ഡീ​​​ഷ്യ​​​റി കൗ​​​ൺ​​​സി​​​ലി​​​ലെ ക്രി​​​മി​​​ന​​​ൽ കോ​​ട​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു.


ചെ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ൾ കു​​​റ​​​ക്കു​​​ന്ന​​​തിെ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യി ഖ​​​ത്ത​​​ർ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്കു​​​മാ​​​യി  സ​​​ഹ​​​ക​​​രി​​​ച്ച് സു​​​പ്രീം ജു​​​ഡീ​​​ഷ്യ​​​റി കൗ​​​ൺ​​​സി​​​ലി​​​ലെ ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി​ പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. ഇ​​​തിെ​​​ൻ​​​റ ഭാ​​​ഗ​​​മാ​​​യി മ​​​തി​​​യാ​​​യ തു​​​ക​​​യി​​​ല്ലാ​​​തെ നി​​​ര​​​ന്ത​​​ര​​​മാ​​​യി ചെ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ ക​​​രി​​​മ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കും.  


രാജ്യത്ത്കേ ചെക്ക് കേസുകൾ കുറയ്ക്കാനാണ് ​​​ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. വാ​​​ണി​​​ജ്യ​​​നി​​​യ​​​മ​​​മാ​​​യ 2006ലെ 27ാം ​​​ന​​​മ്പ​​​ർ നി​​​യ​​​മ​​​ത്തി​​​ലെ 604ാം വ​​​കു​​​പ്പ് പ്ര​​​കാ​​​രം ചെ​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ചെ​​​ക്ക് ബു​​​ക്ക് ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ക, പു​​​തി​​​യ ചെ​​​ക്ക് ബു​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ത​​​ട​​​ഞ്ഞു​​വെ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി തു​​​ട​​​ക്കം കു​​​റി​​​ച്ചി​​​ട്ടു​​​ണ്ട്.


ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബാ​​​ങ്കു​​​ക​ൾ​​​ക്ക് പ്ര​​​ത്യേ​​​കം സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ൾ അ​​​യ​​​ക്കാ​​​ൻ കോ​​​ട​​​തി​​​യും ഖ​​​ത്ത​​​ർ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്കും സം​​​യു​​​ക്ത​​​മാ​​​യി തീ​​​രു​​​മാ​​നി​​​ച്ചി​​​ട്ടു​​​ണ്ട്.  കേ​​​സു​​​ക​​​ളി​​​ല​​​ക​​​പ്പെ​​​ടു​​​ന്ന ക​​​മ്പ​​​നി​​​ക​ ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള ശി​​​ക്ഷ ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി വി​​​ധി​​​ക്കും. ഇ​​​ത് കൂ​​​ടാ​​​തെ ചെ​​​ക്കി​​​ന് തു​​​ല്യ​​​മാ​​​യ റീ​​​ഫ​​​ണ്ടി​ങ്​ സം​​​വി​​​ധാ​​​നം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നും കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.  


സി​​​വി​​​ൽ കോ​​​ട​​​തി​​​യി​​​ൽ കേ​​​സ്​ ഫ​​​യ​​​ൽ ചെ​​​യ്യാ​​​തെ​ത​​​ന്നെ ചെ​​​ക്ക് കേ​​​സി​​​ലു​​​ൾ​​​പ്പെ​​​ട്ട പ്ര​​​തി എ​​​തി​​​ർ​​​ക​​​ക്ഷി​​​ക്ക് ചെ​​​ക്കി​​​ന്  തു​​​ല്യ​​​മാ​​​യ തു​​​ക​​​യും ചെ​​​ല​​​വാ​​​യ തു​​​ക​​​യും ന​​​ൽ​​​കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണി​​​ത്. പീ​​​ന​​​ൽ കോ​​​ഡി​​​ലെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 357  പ്ര​​​കാ​​​ര​​​മാ​​​ണി​​​ത്. 2018ൽ ​​​മാ​​​ത്രം ചെ​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 37130 കേ​​​സു​​​ക​​​ൾ കോ​​​ട​​​തി​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും ഇ​​​തി​​​ൽ 34882 കേ​​​സു​​​ക​​​ൾ  പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. മ​​​തി​​​യാ​​​യ തു​​​ക​​​യി​​​ല്ലാ​​​തെ ചെ​​​ക്ക് മ​​​ട​​​ങ്ങു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ പീ​​​ന​​​ൽ  കോ​​​ഡി​​​ലെ 357 വ​​​കു​​​പ്പ് പ്ര​​​കാ​​​രം മൂ​​​ന്നു മാ​​​സ​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത​​​തും മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ൽ കൂ​​​ടാ​​​ത്ത​​​തു​​​മാ​​​യ ത​​​ട​​​വും  3000 റി​​​യാ​​​ലി​​​ൽ കു​​​റ​​​യാ​​​ത്ത തു​​​ക​​​യു​​​മാ​​​ണ് ശി​​​ക്ഷ. 

Top