News Desk

2021-05-26 11:02:56 am IST
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി വാട്‌സ്ആപ്പ്. പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങള്‍ എന്നാണ് വാട്‌സ്ആപ്പ് ചൂണ്ടിക്കാട്ടുന്നത്. 

സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെയാണ് വാട്‌സ്ആപ്പ് ചോദ്യം ചെയ്യുന്നത്. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാന്‍ സാധിക്കാത്തത്. അതിനാല്‍ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവുടെ എന്‍ക്രിപ്ഷനെയും അത് ബാധിക്കുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. 

2017 ലെ ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി-യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സന്ദേശങ്ങള്‍ ട്രേസ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവും ആണെന്ന് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വാട്‌സ്ആപ്പിന്റെ ഹര്‍ജി. 

അതേസമയം, നിയമ നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്ന സാമൂഹിക മാധ്യമാണ് ട്വിറ്റര്‍. ഫേസ്ബുക്കും ഗൂഗിളും യൂട്യൂബും നിയമത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top