Breaking News
ഓൺലൈൻ വീഡിയോ ഗെയിമുകളെക്കുറിച്ച് ദുബായ് പോലീസിന്റെ ജാഗ്രത നിർദേശം | റിയാദ് ജി.സി.സി ഉച്ചകോടി: കുവൈത്ത് അമീർ പങ്കെടുക്കും | 71000 പാക്കിസ്ഥാൻ വിദഗ്ധ തൊഴിലാളികൾ ഖത്തറിലേക്ക് | യു.എ.ഇ റെസിഡന്‍സ് വിസ ഇനി 40 മിനിറ്റില്‍ | ‘മിസ് യൂണിവേഴ്‌സ് 2019 കിരീടം’ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിക്ക് | ബ്രിട്ടീഷ് പോലീസ് ആസ്ഥാനം ഹോട്ടലാക്കി ‘ലുലു ഗ്രൂപ്പ് | വ്യോമ മേഖലയിൽ ഖത്തർ-റുവാണ്ട കരാറുകളിൽ ഒപ്പുവച്ചു | ഒമാനിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന തൊഴിൽ റിക്രൂട്ടിങ് ഓഫീസ് അടച്ചു | ഖത്തറിലെ അൽ വക്ര ബീച്ചിൽ ബലദിയ ശുചീകരണം നടത്തി | ഗൾഫ് പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കാനാവുമെന്ന് കുവൈത്ത് |
ദോഹ : ഖത്തറിലെ സ്വകര്യ സ്‌കൂളുകളുടെ ഫീസ് വർദ്ധനവ് എന്ന ആവശ്യത്തിന് മേൽ വിദ്യാഭ്യാസ മന്ത്രാലയം പിടി മുറുക്കുന്നു. 

ഫീസ് വര്ധനവുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ ഉടൻ തന്നെ നിലവിൽ വന്നേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. കഴിഞ്ഞ ദിവസം ദോഹയിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഒമർ അൽ നീമ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടായത്. 

രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾ കിൻഡർഗാർട്ടനുകൾ എന്നിവ പുതിയ അധ്യയന വര്ഷത്തോട് അനുബന്ധിച്ചു ഫീസ് വര്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ നിലവിൽ ഫീസ് വർദ്ധനവിന് അനുമതിയുണ്ടാവില്ല. 

സ്‌കൂളുകൾ തങ്ങളുടെ അടിസ്ഥാന സൗകര്യ വികസസനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫീസ് വർദ്ധനവ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാനാവില്ല. അഞ്ച് വർഷങ്ങൾക്കുള്ളിൽ നിലവിലെ ഫീസിന്റെ അഞ്ച് ശതമാനം എന്ന തോതിൽ മാത്രമാണ് വർദ്ധനവ് വരുത്തേണ്ടത്. 

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഡീഷണൽ ഫീസ് എന്ന നിലയിൽ രക്ഷിതാക്കളിൽ നിന്ന് അനധികൃതമായി പണം പിരിക്കരുത്. ഫീസ് വര്ധനവുമായി ബന്ധപ്പെട്ട രാജ്യത്തെ എല്ലാ സ്വകര്യ സ്‌കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും പ്രത്യേക മാർഗനിർദേശങ്ങൾ നൽകി കഴിഞ്ഞെന്നും അൽ നീമ ചൂണ്ടിക്കാട്ടി 

Top