2021-03-22 06:09:49 pm IST
ദുബൈ: വ്യാവസായിക മേഖലയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ  തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് യു.എ.ഇ. വ്യവസായ തന്ത്രത്തിന്റെ ഭാഗമായി യു.എ.ഇയുടെ വ്യവസായ- നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഓപ്പറേഷന്‍ 300 ബിഎന്‍ സംരംഭം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.


അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ നിര്‍മ്മാണ മേഖലയുടെ സംഭാവന ദേശീയ സമ്പദ് വ്യവസ്ഥയില്‍ 133 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 300 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുമെന്ന് വ്യക്തമാക്കി. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 



വ്യാവസായിക മേഖലയുടെ വികസനം നമ്മുടെ സാമ്പത്തിക സ്ഥിരത, ആഗോള നില, തലമുറയുടെ ഭാവി എന്നിവയുടെ വികാസമാണ് ലക്ഷ്യം വെയ്ക്കുന്നതെന്് അദ്ദേഹം ട്വീറ്റ് ചെയ്തു. വരും വര്‍ഷങ്ങളില്‍ 13,500 വ്യാവസായിക സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് വ്യാവസായിക തന്ത്രത്തിന്റെ മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായങ്ങളുടെ ഭാവി പുനര്‍ഭാവന ചെയ്യാന്‍ യു.എ.ഇയുടെ പുതിയ വ്യാവസായിക തന്ത്രത്തിന് കഴിയും. രാജ്യത്തിന്റെ അറിവും വൈദഗ്ധ്യവും വളര്‍ത്തിയെടുക്കാനും സുസ്ഥിര വളര്‍ച്ചയിലേക്കുളള പാത രൂപപ്പെടുത്താനുളള മാര്‍ഗമാണ് വ്യവസായങ്ങളിലൂടെ വര്‍ദ്ധിക്കുകയെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.


Top