News Desk

2021-06-08 09:56:17 am IST
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡിന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. B.1.1.28.2 എന്ന പുതിയ വകഭേദം വിദേശത്ത് നിന്ന് എത്തിയവരിലാണ് കണ്ടെത്തിയത്. കടുത്ത ലക്ഷണങ്ങള്‍ക്ക് ഇടയാക്കാവുന്നതാണ് ഈ പുതിയ വകഭേദമെന്നാണ് കണ്ടെത്തല്‍. 

ഇത് ആല്‍ഫ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. B.1.1.28.2 വകഭേദം ബാധിക്കുന്നവര്‍ക്കു രോഗം ഗുരുതരമാകാനുള്ള സാധ്യതയുമുണ്ട്. ഇതുമൂലം ശരീരഭാരം കുറയാനും ശ്വാസനാളത്തിലും ശ്വാസകോശ അറകളിലും രൂക്ഷമായ തകരാറുകള്‍ സംഭവിക്കാനും ഇടയുണ്ടെന്നാണ് കണ്ടെത്തല്‍. 

അതേസമയം രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് താഴെയെത്തി. രാജ്യത്തെ പുതുക്കിയ വാക്‌സിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ഈയാഴ്ച നിലവില്‍ വരും. വാക്‌സിന്‍ മുന്‍ഗണന പട്ടിക തയ്യാറാക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top