News Desk

2021-04-08 06:25:25 pm IST
മസ്‌കത്ത്: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സ്വദേശികള്‍ക്കും റെസിഡന്‍സി വിസയുള്ളവര്‍ക്കും മാത്രമായാണ് പ്രവേശനം പരിമിതപ്പെടുത്തിയത്. എന്നാല്‍ ഇതിനകം ഒമാനിലേക്ക് വിസ നേടിയ വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. 

ഏപ്രില്‍ അഞ്ചിന് ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് തീരുമാനമായത്. അതേസമയം ജനങ്ങള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top