News Desk

2021-03-25 11:09:15 am IST

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേഷിപ്പിച്ചവരില്‍ ഭൂരിഭാഗവും യുവാക്കള്‍. 30 മുതല്‍ 40 വരെ പ്രായമുള്ളവരെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് എച്ച്.എം.സി തീവ്രപരിചരണ വിഭാഗം മേധാവി ഡോ. അഹമ്മദ് അല്‍ മുഹമ്മദ് പറഞ്ഞു. 

രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 82 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്ന ഭൂരിഭാഗം പേരിലും കൊവിഡ് വകഭേദം സംഭവിച്ച വൈറസാണ് കണ്ടെത്തുന്നത്. 

അതുകൊണ്ട് തന്നെ രോഗാവസ്ഥ സങ്കീര്‍ണമാകാനും രോഗം ഭേദമാകുന്നത് വൈകാനും കൂടുതല്‍ കാലം രോഗികള്‍ ആശുപത്രിയില്‍ കഴിയാനും ഇത് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യപന തോത് കുറയ്ക്കാന്‍ എല്ലാവരും മുന്‍കുരതല്‍ നടപടികള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യത്തിന് പുറമെ കുടുംബങ്ങളുടെ അനിയന്ത്രിതമായ ഒത്തുചേരല്‍, മുന്‍കരുതല്‍ നടപടികള്‍ അവഗണിക്കല്‍ തുടങ്ങിയവയാണ് കൊവിഡ് വ്യാപനം രാജ്യത്ത് വര്‍ധിക്കാന്‍ കാരണമായത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top