ന്യൂയോര്‍ക്ക്: 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് ഉപയോഗത്തിന് നിയമാനുമതി നല്കി ന്യൂയോര്‍ക്ക്. വിനോദത്തിനായി പൊതുയിടങ്ങളിലുളള കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയുളള ബില്ലില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്ഡ്രൂകുമോ ഒപ്പുവെച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയന്ത്രണങ്ങളും സജ്ജീകരിക്കുന്നതുവരെ 18 മാസത്തേക്ക് വിനോദത്തിനായി പൊതുയിടങ്ങളില്‍ ഉപയോഗിക്കുന്ന കഞ്ചാവിന്റെ വില്‍പ്പന ഉണ്ടായിരിക്കില്ല. അതേസമയം, 21 വയസ്സിന് താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
വര്‍ഷങ്ങളോളം നീണ്ടു നിന്ന ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരം ലഭിക്കുന്നത്. പ്രായപൂര്‍ത്തിയായവരില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന പതിനാറാമത്തെ സ്റ്റേറ്റാണ് ന്യൂയോര്‍ക്ക്. കൂടാതെ കഞ്ചാവിന്റെ മണം വന്നുവെന്നത് കൊണ്ട് ഒരാളുടെ കാറ് പരിശോധിക്കുന്നതില്‍ നിന്നും നിയമം സംരക്ഷണവും നല്‍കുന്നുണ്ട്.
കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് തൊഴിലിടങ്ങളിലും വീടുകളിലും കുടുംബ കോടതിയിലും വിദ്യാലയങ്ങളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലും സംരക്ഷണം നല്‍കുന്നതാണ് നിയമം. ന്യൂയോര്‍ക്കിന്റെ തീരുമാനം മറ്റ് സ്റ്റേറ്റുകള്‍ക്ക് മാതൃകയാവുമെന്നാണ് കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ പറയുന്നത്. സൗത്ത് ഡക്കോട്ടയില്‍ ഇത് സംബന്ധിച്ച തീരുമാനം അനിശ്ചിതത്വത്തില്‍ കഴിയുമ്പോഴാണ് ന്യൂയോര്‍ക്കില്‍ നിയമം പാസാകുന്നത്. കാലിഫോര്‍ണിയയും വിനോദ ആവശ്യത്തിലേക്കായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക