ദോഹ: ഖത്തറിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യു.എ.ഇ ചാരന്മാരെ നിയമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍.എസ്.എയിലെ ഉദ്യോഗസ്ഥരെ അടക്കം നിയമിച്ചാണ് ഈ ഉദ്യമം നടത്തിയതെന്ന് പ്രമുഖ അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
നിക്കോള്‍ പെര്ല്രോത്താണ് എഴുതിയ അമേരിക്കയ്ക്ക് എങ്ങനെയാണ് ഹാക്കര്‍മാരെ നഷ്ടപ്പെട്ടതെന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. യു.എ.ഇ ഒരു ഇലക്ട്രോണിക് ചാര ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. യു.എസ് ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എയിലെ മുന്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ഖത്തറിനെതിരായി ചാരപ്പണി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുസ്ലിം ബ്രദര്‍ഹുഡ് ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പണം നല്‍കുന്നുവെന്ന ആരോപണങ്ങള്‍ തെളിയിക്കാനാണ് ഈ ചാരപ്പണി. ചാര ശൃംഖലയിലെ അംഗങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ ഉയര്‍ന്ന ശമ്പളമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് അവരുടെ മുന്‍കാല ശമ്പളത്തിന്റെ ഇരട്ടിയോ നാലിരട്ടിയോ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ടിനെക്കുറിച്ച് യു.എ.ഇ ഇതുവരെ പ്രതികരിച്ചിട്ടില്ല. ( ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം: nytimes.com )
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക