News Desk

2021-04-28 01:16:18 pm IST
വെല്ലിംങ്ടണ്‍: കൊവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി ന്യൂസിലാന്റ്. ഒരു മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ സഹായം ഇന്ത്യയ്ക്ക് നല്‍കുകയാണെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക.

ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ മറ്റ് അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ റെഡ് ക്രോസ് ഈ തുക വിനിയോഗിക്കും. ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും റെഡ്‌ക്രോസ് മുഖേന ഇന്ത്യയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഇനിയും ഏതെങ്കിലും രീതിയില്‍ പിന്തുണ ആവശ്യമാണെങ്കില്‍ അതു നല്‍കുമെന്നും ജസീന്ത ആര്‍ഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എസ്, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ധാനം ചെയ്ത് രംഗത്തെത്തിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top