News Desk

2021-03-06 01:55:10 pm IST
സോനാപൂര്‍: നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഒഡിഷയിലെ സോനാപൂര്‍ ജില്ലയിലെ ഗുപ്‌തേശ്വരി സാഹു എന്ന യുവതിയാണ് മരിച്ചത്. വിവാഹം കഴിഞ്ഞു ഭര്‍തൃഗൃഹത്തിലേക്ക് അയക്കുന്ന ചടങ്ങിനിടെ സങ്കടം സഹിക്കാനാകാതെയാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം.    

വ്യാഴാഴ്ചയായിരുന്നു ജുലുണ്ട ഗ്രാമത്തിലെ സാഹുവും ടെറ്റെല്‍ഗാവ് ഗ്രാമത്തിലെ ബിസികേശനും തമ്മിലുള്ള വിവാഹം നടന്നത്. വെള്ളിയാഴ്ച രാവിലെ വധുവിനെ കുടുംബാംഗങ്ങള്‍ ഭര്‍തൃഗൃഹത്തിലേക്ക് അയക്കാനുള്ള 'ബിഡായി' ചടങ്ങ് നടന്നിരുന്നു. ഇതിനിടെ കുടുംബത്തെ പിരിയുന്ന വിഷമത്തില്‍ സാഹു കരയാന്‍ തുടങ്ങുകയും കരഞ്ഞ് കരഞ്ഞ് ഒടുവില്‍ ബോധം കെട്ട് നിലത്തേക്ക് വീഴുകയും ചെയ്യുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

ദുന്‍ഗുരിപള്ളു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് യുവതിയെ കൊണ്ടുപോയിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലം നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ പിതാവ് മരിച്ചത്. യുവതി വളരെയധികം ദുഖത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വൈകാരികമായി സമ്മര്‍ദം കൂടുമ്പോള്‍ സമാനമായ തരത്തില്‍ ഹൃദയസ്തംഭനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് സി.എച്ച്.സിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top