News Desk

2021-04-08 04:32:49 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുതായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി ഫഹസ് പരിശോധനകള്‍ നിര്‍ത്തിവെച്ചതായി വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്ത നിഷേധിച്ച് വുഖൂദ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. 

പുതിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വ്യാജ വാര്‍ത്തകളും വ്യാപകമായി പ്രചരിക്കുന്നത്. ഖത്തറില്‍ വഹനങ്ങളുടെ സാങ്കേതിക പരിശോധന (ഫഹസ്) നിര്‍ത്തിയിട്ടില്ലെന്നും രാജ്യത്ത് നിലവില്‍ പ്രചരിക്കുന്നത് നേരത്തെ വന്ന വാര്‍ത്തയാണെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഫഹസ് പരിശോധനാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വുഖൂദിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ ഗതാഗത മന്ത്രാലയത്തെയോ ആശ്രിക്കണമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top