News Desk

2021-03-07 12:26:15 pm IST
ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന അറിയിപ്പുമായി ദോഹ ഇന്ത്യന്‍ എംബസി. ഖത്തറിലേക്ക് ഫാമിലി വിസ, സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ എന്നിവ അനുവദിച്ചതായി ചില സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഓണ്‍ അറൈവല്‍ വിസകള്‍ ഖത്തറില്‍ പുനരാരംഭിച്ചിട്ടുണ്ടെന്ന് ചില സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ ഖത്തര്‍ അധികൃതരുമായി ദോഹ ഇന്ത്യന്‍ എംബസി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും അറിയിപ്പുകള്‍ എംബസി ഔദ്യോഗിക ചാനലുകള്‍ വഴി തന്നെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top