Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

പ്രതിവർഷം ഹമദ് വിമാനത്താവളം ഉപയോഗപ്പെടുത്തുന്നത് 53 മില്യൺ യാത്രികരെന്ന് ഖത്തർ വ്യോമയാന അതോറിട്ടി ചെയർമാൻ അബ്ദുല്ല ബിൻ നാസർ തുർക്കി അൽ സുബാഈ ചൂണ്ടിക്കാട്ടി.

പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ സർക്കാർ ഖത്തർ എയർവെയ്സിനെ കൂടാതെ ലോ ബജറ്റ് വിമാന കമ്പനി ആരംഭിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അന്തരാഷ്ട്ര വ്യോമയാന സുരക്ഷാ ഗുണ മേന്മയനുസരിച്ചു ഖത്തർ 90 ശതമാനം സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഉപരോധം ഖത്തർ വ്യോമയാന മേഖലയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. 


Top