Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-06-30 09:29:28am IST

ദോഹ: ഗൾഫ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ എത്തിയെന്നും അടിയന്തരമായ നടപടി ആവശ്യമാണെന്നും ഖത്തർദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി) ചെയർമാൻ ഡോ. അലി ബിൻ സ്മൈഖ് അൽ മാരി പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങളെയും വ്യക്തികളെയും പൗരന്മാരായി  ബാധിച്ച നിയമലംഘനങ്ങൾ തടയാൻ ഉപരോധ രാജ്യങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപരോധ രാജ്യങ്ങൾ മനപൂർവ്വം പ്രതിസന്ധി നീട്ടുന്നത് തടയുന്നതിനും ഗൾഫിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും അടിയന്തിരമായി പ്രവർത്തിച്ചില്ലെങ്കിൽ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾ ചില ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വാഷിംഗ്ടൺ ഡിസി സന്ദർശന വേളയിൽ, യുഎസ് കോൺഗ്രസിലെ മനുഷ്യാവകാശ കമ്മിഷൻ ടോം ലാന്റോസുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദോഹയിലെ ദേശീയ മനുഷ്യാവകാശ സമിതി സന്ദർശിച്ച് ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഖത്തർ വരുത്തിയ പരിഷ്കാരങ്ങളെക്കുറിച്ച് അറിയാനും അൽ മാരി അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

Top