Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ മതസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിൽ സൗദി അറേബ്യാ നടത്തുന്ന ലംഘനങ്ങളും ഉൾപ്പെടുത്തണമെന്ന് ഖത്തർ. ഖത്തർ മനുഷ്യവകാശ കമ്മീഷൻ   ചെയർമാൻ ഡോ. അലി ബിൻ സ്മൈഖ് അൽ മാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഹജും ഉംറയും നിർവഹിക്കാനുള്ള അവകാശം സൗദി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഇത് മതസ്വാതന്ത്ര്യം നിഷേധിക്കുന്നത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ  പൗരന്മാരെയും താമസക്കാരെയും അവരുടെ അവകാശത്തിൽ നിന്നും സൗദി അകറ്റി നിർത്തിയിരിക്കുന്നത്   കണ്ടെത്തുന്നതിന് ഖത്തർ  സന്ദർശിക്കാൻ ചെയർമാൻ അമേരിക്കൻ സ്ഥാനപതിയോട് ആവശ്യപ്പെട്ടു.

Top