ദോഹ: ഖത്തർ ദേശീയ മനുഷ്യാവകാശ കമ്മിറ്റിയുടെ രാജ്യാന്തര സമ്മേളനം ഈ മാസം 16, 17 തീയതികളിൽ ദോഹയിൽ നടക്കും
.യുഎൻ മനുഷ്യാവകാശ ഓഫിസ്, യൂറോപ്യൻ പാർലമെന്റ്, മനുഷ്യാവകാശ ഇൻസ്റ്റിറ്റ്യൂട്ട് ആഗോള സഖ്യം, മാധ്യമപ്രവർത്തകരുടെ രാജ്യാന്തര ഫെഡറേഷൻ (ഐഎഫ്ജെ) എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം.
'സമൂഹമാധ്യമങ്ങൾ-വെല്ലുവിളികളും സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങളും പ്രവർത്തകരുടെ സംരക്ഷണവും' എന്ന വിഷയത്തിലാണ് സമ്മേളനം.
ഗൾഫ്, ആഫ്രിക്ക, യൂറോപ്പ്, യുഎസ്എ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി 300 സംഘടനകളും പത്രപ്രവർത്തക യൂണിയനുകൾ, മനുഷ്യാവകാശ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും..