News Desk

2021-05-01 11:49:04 am IST
വാഷിങ്ടണ്‍: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യക്ക് പിന്തുണയറിച്ച് ത്രിവര്‍ണ നിറത്തില്‍ നയാഗ്ര വെള്ളച്ചാട്ടം. കാനഡയാണ് നയാഗ്ര വെള്ളച്ചാട്ടത്തിന് ലൈറ്റുകള്‍ കൊണ്ട് ത്രിവര്‍ണനിറം നല്‍കിയത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം വലിയ രീതിയില്‍ വര്‍ധിക്കുകയാണ്. ഇന്ത്യക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ ഇന്ന് രാത്രി 9.30 മുതല്‍ 10 മണി വരെ നയാഗ്ര വെള്ളച്ചാട്ടത്തിന് ഇന്ത്യയുടെപതാകയുടെ നിറം നല്‍കിയെന്ന് നയാഗ്ര പാര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു. സ്‌റ്റേ സ്‌ട്രോങ് ഇന്ത്യ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വിറ്റര്‍ പോസ്റ്റ്.

നിരവധി പേരാണ് ട്വീറ്റ് ഷെയര്‍ ചെയ്തതിരിക്കുന്നത്. നിരവധി പേര്‍ നയാഗ്ര പാര്‍ക്ക് അധികൃതര്‍ക്ക് നന്ദിയറിയിച്ചും ട്വീറ്റ് ചെയ്തിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top