News Desk

2021-06-07 04:34:27 pm IST

അബുജ: നൈജീരിയന്‍ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവന്‍ അബൂബക്കര്‍ ശെഖാവോ കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഐ.എസ്.ഡബ്ല്യു.എ.പി). റെക്കോഡ് ചെയ്ത ഓഡിയോ സന്ദേശത്തിലൂടെയാണ് ഐ.എസ്.ഡബ്ല്യു.എ.പി വിവരം പുറത്തുവിട്ടത്.

ബൊക്കോ ഹറാമും ഐ.എസ്.ഡബ്ല്യു.എ.പിയും പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളാണ്. മെയ് 18-നു നടന്ന ഏറ്റുമുട്ടലില്‍ അബൂബക്കര്‍ ശെഖാവോയെ വധിച്ചുവെന്നാണ് അവകാശപ്പെടുന്നത്. ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കര്‍ മരിച്ചതെന്നു സന്ദേശത്തില്‍ പറയുന്നു.

അതേസമയം, സ്‌ഫോടക വസ്തു പൊട്ടിച്ച് അബൂബക്കര്‍ ശെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൈജീരിയന്‍ രഹസ്യന്വേഷണ വിഭാഗവും ബോക്കോ ഹറാമിനെ സംബന്ധിച്ച് പഠിക്കുന്നവരും അബൂബക്കള്‍ ശെഖാവോയുടെ മരണം സ്ഥിരീകരിക്കുന്നുണ്ട്.

നൈജീരിയയില്‍ 2014-ല്‍ 270-ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണ് ബൊക്കോ ഹറാം ലോകതലത്തില്‍ കുപ്രസിദ്ധി നേടിയത്. ഇതിനെതിരെ 'ഞങ്ങളുടെ പെണ്‍ കുട്ടികളെ തിരിച്ചുതരൂ' എന്ന പേരില്‍ നടന്ന പ്രചാരണത്തിന്റെ ഭാഗമായി മിഷേല്‍ ഒബാമയെ പോലുള്ളവര്‍ രംഗത്തെത്തിയിരുന്നു


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top