News Desk

2021-03-28 11:49:46 am IST

മസ്‌കത്ത്: ഒമാനിലെ രാത്രി യാത്രാ വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ് ഈ വിലക്ക്. ഏപ്രില്‍ എട്ടു വരെയാണ് ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടാവുക. 

രാത്രി എട്ടുമുതല്‍ പുലര്‍ച്ച അഞ്ചുവരെ വാഹനങ്ങള്‍ കൊണ്ട് ആരും പുറത്തിറങ്ങരുത്. ഇതേ സമയത്ത് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണം. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുണ്ടാവുക. വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് അടക്കം രേഖകള്‍ കാണിച്ചാല്‍ യാത്രാനുമതിയുണ്ടാകും. 

അതേസമയം, രാത്രിയാത്ര വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. സിറ്റി സര്‍വീസുകള്‍ വൈകീട്ട് ആറു വരെയാണ് ഉണ്ടാവുക. ഇന്റര്‍സിറ്റി സര്‍വിസുകള്‍ വൈകീട്ട് ആറിനു സര്‍വീസ് അവസാനിപ്പിക്കും. 

ആരോഗ്യ പ്രവര്‍ത്തകര്‍വൈദ്യുതി, ജലമടക്കം അടിയന്തര സേവനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, രാത്രി പ്രവര്‍ത്തിക്കുന്ന ഫാര്‍മസികള്‍, വിമാനത്താവളങ്ങളും തുറമുഖങ്ങളും, ത്രീടണ്‍ മുതല്‍ മുകളിലേക്കുള്ള ട്രക്കുകള്‍ 7. വെള്ളം-മലിനജല ടാങ്കറുകള്‍, ഫാക്ടറികളിലെയും സ്‌റ്റോറുകളിലെയും കയറ്റിറക്കല്‍, പത്ര-മാധ്യമങ്ങളിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കു ഇളവുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top