News Desk

2021-06-10 04:04:42 pm IST
ഗ്വാങ്ജു: ബഹുനില കെട്ടിടം ബസിന് മുകളില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ദക്ഷിണ കൊറിയയിലെ  ഗ്വാങ്ജു നഗരത്തില്‍ അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് ബസിനു മുകളില്‍ തകര്‍ന്നു വീണത്.

രാജ്യ തലസ്ഥാനമായ സീയൂളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റര്‍ അകലെയാണ് സംഭവം. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ കെട്ടിടം പതിക്കുകയായിരുന്നു. അപകടസമയത്ത് 17 പേരാണ് ബസില്‍ ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങളില്‍ ബസ് പൂര്‍ണമായി മൂടിപ്പോയി.

കെട്ടിടത്തിലുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളെ ഒഴിപ്പിച്ചു. അപകട കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിരവധി ദുരന്തങ്ങളെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിര്‍മാണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചു വരികയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top