News Desk

2021-04-26 10:27:35 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 703 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1578 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 183100 ആയി. 

രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒമ്പതുപേര്‍ കൂടി മരണപ്പെട്ടു. 43, 57, 61, 65, 66, 67, 72, 73, 80 വയസ്സുള്ള രണ്ടു പേര്‍ എന്നിങ്ങനെ പ്രയാത്തിലുള്ളവരാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ ആകെ കൊവിഡ് മരണം 437 ആയി. 

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 19367 പേരാണ്. അതില്‍ 1040 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 395 പേരാണ് ഇനി തീവ്രപരിചരണത്തിനുള്ളത്.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top