Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

സമൂഹ മാധ്യമം വഴി തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ ഒമ്പതോളം മലയാളികൾ  യു എ ഇ യിൽ ദുരിതത്തിൽ. വിശാഖ്, ഐനാസ്, റഫീഖ്, നൗഫല്‍, അസ്ഹറലി, ഫാസില്‍, പ്രവീണ്‍, അര്‍ഷല്‍, അസീസ് എന്നിവരാണ് തട്ടിപ്പിനിരയായത്. അജ്മാനിലെ ഒരു സൂപ്പർ മാർക്കറ്റിൽ തൊഴിൽ അവസരം എന്ന പരസ്യം കണ്ടാണ് ഈ ഒമ്പതോളം പേർ യു എ ഇ യിൽ ജോലിക്കപേക്ഷിച്ചത്.

ഓരോത്തർക്കും എഴുപതിനായിരം രൂപ വിലയിട്ടാണ് ഏജന്റ് മുഖാന്തരം യു എ ഇ യിലെത്തിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിമാനത്താവളത്തിൽ ഒമ്പത് പേരെയും സ്വീകരിക്കാൻ സൂപ്പർമാർക്കറ്റ് അധികൃതർ എത്തുമെന്നായിരുന്നു ഏജന്റ് അറിയിച്ചിരുന്നത്.

എന്നാൽ ആരും എത്താത്തതിനെ തുടർന്ന് അപകടം മണത്ത ഒമ്പത് പേരും നേരത്തെ പറഞ്ഞ സൂപ്പർമാർക്കറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് അപകടം മനസിലായത്.  നാട്ടില്‍ വാട്‌സാപ് സന്ദേശം കണ്ടാണ് ഇവര്‍ റിക്രൂട്ടിങ് ഏജന്റിനെ ബന്ധപ്പെട്ടത് . നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് നിരക്ക് ഉയർന്നതിനാൽ പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുറികളിലാണ് അഭയം തേടിയിരിക്കുന്നത്. 

Top