News Desk

2021-12-05 09:59:54 pm IST
ജയ്പൂര്‍: രാജ്യത്ത് ഭീതിനിറച്ച് ഒമിക്രോണ്‍ വ്യാപനം ശക്തം. രാജസ്ഥാനിലെ ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കഴിഞ്ഞ മാസം 25-ന് എത്തിയവരാണ് ഈ കുടുംബം. 

ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ദുബായിലൂടെ മുംബൈ വഴിയാണ് ഇവര്‍ ജയ്പൂരിലെത്തിയത്. രാജസ്ഥാനില്‍ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്കും ഡല്‍ഹിയില്‍ ഒരാള്‍ക്കുമാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലെ ചിഞ്ച് വാഡില്‍ നിന്നുള്ള ആറു പേര്‍ക്കും പുണെയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ കൊവിഡിന്റെ പുതിയ വകേഭദമായ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 21 ആയി ഉയര്‍ന്നു. 

രാജ്യത്ത ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്നതിനിടെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ഉപദേശക സംഘം തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top