News Desk

2021-01-18 03:25:33 pm IST
കൊച്ചി: തൈക്കൂടത്ത് ഒന്‍പത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി വെച്ചും പൊള്ളിച്ചതിന് സഹോദരീ ഭര്‍ത്താവ് പൊലീസ് പിടിയില്‍. കുട്ടിയെ ബന്ധുക്കള്‍ ഇടപെട്ട് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

സംഭവത്തില്‍ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിനാണ് മൂന്നാം ക്ലാസുകാരനെ പൊള്ളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ അച്ഛന്‍ കുറച്ച് വര്‍ഷങ്ങളായി സ്ട്രോക്കിനെ തുടര്‍ന്ന് കിടപ്പിലാണ്. 

അച്ഛന് സുഖമില്ലാതായതോടെ അമ്മയും ജോലിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെയില്‍ സഹോദരിയുമായി പ്രണയത്തിലായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഇയാള്‍ നേരത്തേയും കുട്ടിയെ  ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടി പൊലീസിനോടു വെളിപ്പെടുത്തി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 


ALSO WATCH

 
Top