News Desk

2021-04-04 12:55:24 pm IST
ദോഹ: രാജ്യത്തെ തൊണ്ണൂറ് ശതമാനം കുട്ടികളും വിറ്റാമിന്‍ ഡി കുറവ് മൂലമുള്ള പ്രയാസമനുഭവിക്കുന്നവരെന്ന് സിദ്ര അധികൃതരുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ര മെഡിസിന്‍ മദര്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിഭാഗം മേധാവി ഡോക്ടര്‍ സുഹൈല അല്‍ ഖാദര്‍ ആണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 

സിദ്ര അധികൃതര്‍ ഇതുമായി ബന്ധപെട്ടു നടത്തിയ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമായത്. ഖത്തര്‍ പോലെ വിദേശ ജനസംഖ്യ കൂടുതലുള്ള രാഷ്ട്രത്തില്‍ ഈ വിറ്റാമിന്‍ ഡെഫിഷ്യന്‍സി എല്ലാ വിഭാഗം ജനങ്ങളിലും ഒരു പോലെ പ്രതിഫലിക്കുന്നുണ്ട് എന്നാണ് പഠനത്തില്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്ക് രോഗ പ്രതിരോധ രംഗത്ത് വലിയ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് വിറ്റാമിന്‍ ഡിയുടെ ഡെഫിഷ്യന്‍സി. 

മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ തുടക്കം തന്നെ ശ്രദ്ധവച്ചുപുലര്‍ത്തിയാല്‍ കുട്ടികളെ ഗുരുതര രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കുന്നതാണ്. രാജ്യത്തെ എല്ലാ പ്രധാന ആശുപത്രികളിലും വിറ്റാമിന്‍ ഡി കുറവിന് ചികിത്സ നല്‍കുന്നതാണ് എന്നും ഡോക്ടര്‍ സുഹൈല ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top