Breaking News
ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു |
2019-06-25 06:58:49pm IST

ന്യൂഡല്‍ഹി: ആരോഗ്യപരിചരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിച്ച് നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത്. ആന്ധ്രാപ്രദേശാണ് ആരോഗ്യസൂചികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

മഹാരാഷ്ട്ര മൂന്നാം സ്ഥാനം സ്വന്തമാക്കി. മസ്തിഷ്‌ക ജ്വരം മൂലം ശിശു മരണങ്ങള്‍ ഉണ്ടായ ബിഹാറും ഉത്തര്‍ പ്രദേശുമാണ് ദേശീയ ആരോഗ്യസൂചികയുടെ റാങ്ക് പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്.

ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ ഹരിയാന,രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കാര്യമായ മുന്നേറ്റം കാഴ്ചവച്ചതായി നീതി ആയോഗിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആരോഗ്യപരിപാലനരംഗത്തെ സൗകര്യങ്ങള്‍ 23 വിഭാഗങ്ങളായി തിരിച്ചാണ് സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണപ്രദേശങ്ങളുടേയും പട്ടിക തയ്യാറാക്കിയത്.

ആരോഗ്യപരിപാലനരംഗത്ത് കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2016-17,2017-18 എന്നീ രണ്ട് വര്‍ഷങ്ങളിലെ ആരോഗ്യരംഗത്തെ നിലവാരവും സൗകര്യങ്ങളും പരിഗണിച്ചാണ് ദേശീയ ആരോഗ്യസൂചിക തയ്യാറാക്കിയത്.

Top