News Desk

2021-04-11 06:54:12 pm IST
സൗദി: 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബുക്കിങ് ഇല്ലാതെ കൊവിഡ് കുത്തിവെയ്‌പ്പെടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത്
 കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെങ്കില്‍ സിഹത്തി ആപ്ലിക്കേഷനില്‍ ബുക്ക് ചെയ്യണം. 

എന്നാല്‍ 75 വയസ്സ് പ്രായുള്ളവര്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ക്ക്  രാജ്യത്തെ ഏതു കേന്ദ്രത്തില്‍ ചെന്നും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. കൂടാതെ പ്രായം കൂടിയ ആളുകള്‍ വരുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ എല്ലാ കേന്ദ്രങ്ങളിലും നല്‍കിയെന്നും മന്ത്രാലയം വ്യക്തമാക്കി. 

വീല്‍ചെയറടക്കമുള്ള സജ്ജീകരണങ്ങള്‍ ഓരോ കേന്ദ്രത്തിലും തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന ആളുകളുടെ പേരുകള്‍ പ്രത്യേക ഷീറ്റില്‍ രേഖപ്പെടുത്തി വെയ്ക്കുകയും വേണം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top