News Desk

2021-04-27 05:38:24 pm IST
ഹൈദരാബാദ്:  ആംബുലന്‍സും മറ്റു വാഹനങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹം ബൈക്കില്‍ ഇരുത്തി ശ്മശാനത്തിലെത്തിച്ച് ബന്ധുക്കള്‍. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. 

ആശുപത്രിയില്‍ നിന്ന് മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റു വാഹനങ്ങളോ ഒന്നും തന്നെ ലഭിച്ചില്ല. ഇതോ തുടര്‍ന്നാണ്  മകനും മരുമകനും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത്. 

കൊവിഡ് രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 50 വയസ്സുകാരിയെ  സ്രവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെയാണ് അവരെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് പരിശോധന ഫലം വരുന്നതിനു മുമ്പ് സ്ത്രീ മരിച്ചിരുന്നു.

സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. കൊവിഡിന്റെ ആദ്യഘട്ട വ്യാപനത്തെ ചെറുക്കാന്‍ 1088 ആംബുലന്‍സുകളും 104 മെഡിക്കല്‍ യൂണിറ്റുകളും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. 

എന്നാല്‍ ഈ സൗകര്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ വരുന്ന ചിത്രങ്ങളും വീഡിയോകളും രാജ്യത്തെ കൊവിഡ് തീവ്രതയുടെ നേര്‍കാഴ്ചകളാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top