News Desk

2021-03-08 01:05:59 pm IST
അബുദാബി: രാജ്യത്ത് പ്രവേശിക്കുന്ന 13 രാജ്യക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് യു.എ.ഇ. 13 രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഗ്രീന്‍ലിസ്റ്റ് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് പുറത്തിറക്കി. 

ഇതുപ്രകാരം ഈ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ അബുദാബി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമേ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഓസ്ട്രേലിയ, ഭൂട്ടാന്‍, ബ്രൂണൈ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോംഗ്, ഐലന്റ്, കസാക്കിസ്ഥാന്‍, മൗറീഷ്യസ്, മൊറോക്കോ, ന്യൂസിലാന്റ്, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്. 

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയില്‍ എത്തിയതിനുശേഷം നിര്‍ബന്ധിത ക്വാറന്റൈന്‍ നടപടികളില്‍ നിന്നും ഒഴിവാക്കും. ഇന്നു മുതലാണ് ഗ്രീന്‍ലിസ്റ്റ് പ്രാബല്യത്തില്‍ വരുന്നത്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ പൗരന്‍മാരുടെയും താമസക്കാരുടെയും സുരക്ഷ സംബന്ധിച്ച കര്‍ശനമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമാണ് ഗ്രീന്‍ ലിസ്റ്റ് തയ്യാറാക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top