News Desk

2021-03-18 02:11:13 pm IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സുധാകരന്‍. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകാരന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥിയെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും. കണ്ണൂരില്‍ അഞ്ച് മണ്ഡലത്തിലും കോണ്‍ഗ്രസിന് ജയിക്കണം. അതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മത്സരിക്കാനുള്ള ചുറ്റുപാടില്ല. മത്സരിച്ചാല്‍ ജില്ലയിലെ കോണ്‍ഗ്രസിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമാകില്ല. ഇക്കാര്യം കെ.പി.സി.സിയെ അറിയിച്ചു. ജില്ലാ നേതൃത്വത്തിനും സമാന നിലപാടായിരുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top