News Desk

2021-03-25 05:56:31 pm IST
മസ്‌കത്ത്: ക്വാറന്റൈന്‍ നിയമങ്ങളില്‍ പുതുതായി യാതൊരു ഇളവും വരുത്തിയിട്ടില്ലെന്ന് ഒമാന്‍ അധികൃതര്‍. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഹോം, ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശരിയായ വിവരങ്ങള്‍ അറിയുന്നതിന് ഔദ്യോഗിക സ്‌ത്രോതസ്സുകളെ ആശ്രയിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഒമാനോട് വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top