News Desk

2021-02-28 03:54:20 pm IST
ദോഹ: കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുകയുടെ റീഫണ്ടിന് സമീപിക്കുമ്പോള്‍ ബജറ്റ് എയര്‍ലൈനുകള്‍ പാതി തുക പോലും മടക്കി നല്‍കുന്നില്ലെന്ന പരാതി വ്യാപകമാവുന്നു. 

കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പ്രകാരം യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമാണ് ഇന്ത്യയിലേക്ക് യാത്രാനുമതിയുള്ളത്. ടിക്കറ്റ് തുക തിരിച്ചുനല്‍കാന്‍ ബന്ധപ്പെടുമ്പോള്‍ ഇന്‍ഡിഗോയില്‍ നിന്നും ടിക്കറ്റിന്റെ പകുതി തുക പോലും മടക്കികിട്ടുന്നില്ലെന്ന പരാതി ശക്തമായി ഉയരുകയാണെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഈ വിഷയത്തെക്കുറിച്ച് നിരവധി പ്രവാസികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രവാസികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സാധാരണ സമയങ്ങളില്‍ ടിക്കറ്റ് റീഫണ്ടിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പോലെ കൊവിഡ് കാലത്ത് പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികളില്‍ നിന്നും ഇത്തരത്തില്‍ തുക വസൂലാക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യം. ഒറ്റയ്ക്കും കുടുംബമായും നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്തവര്‍ക്ക് വലിയൊരു തുകയാണ് റീഫണ്ടിലൂടെ നഷ്ടമാകുന്നത്. ഇത് പ്രവാസികളെ വീണ്ടും സാമ്പത്തിക പ്രതിസന്ധിക്ക് തള്ളിവിടുന്നതിന് വഴിവെക്കുമെന്ന് വാദവും ശക്തമാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top