News Desk

2021-04-01 10:50:47 pm IST
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ഖത്തറിലെ  കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഏപ്രില്‍ നാല് മുതലാണ് തീരുമാനം നടപ്പിലാക്കുക.
 
രാജ്യത്തെ സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍, പൊതു സ്വകാര്യ യൂണിവേഴ്സിറ്റികള്‍ തുടങ്ങിയവ ഡിസ്റ്റന്‍സ് ലേണിങ് സംവിധാനത്തിലേക്ക് മാറ്റാന്‍ മന്ത്രാലയം തീരുമാനിച്ചതായി ക്യുഎംസി ട്വിറ്ററില്‍ അറിയിച്ചു. നിലവില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠന സംവിധാനങ്ങള്‍ ഇടകലര്‍ത്തിയാണ് രാജ്യത്ത് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്. ഇതാണ് പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറ്റുന്നത്. 

എന്നാല്‍, ജീവനക്കാര്‍ സ്‌കൂളിലെത്തണം. പരീക്ഷകളും സ്‌കൂളില്‍ വച്ച് നേരിട്ട് നടത്തും. വീട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സാഹചര്യം രക്ഷിതാക്കള്‍ ഒരുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top